മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാണ് മഞ്ജു വാര്യര്‍. മഞ്ജുവിന്റെ പുതിയ ഒരു വീഡിയോ ആണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ നിറഞ്ഞ് നിന്നത്. പുതിയ ചിത്രമായ ദ പ്രീസ്റ്റിന്റെ ലൊക്കേഷനിലേക്ക് വരുന്ന മഞ്ജുവിന്റെ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലുള്ള എന്‍ട്രിയുടെ വീഡിയോ ദ പ്രീസ്റ്റിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് പങ്കുവച്ചത്. കറുത്ത ടീ ഷര്‍ട്ടും മിലിട്ടറി ഗ്രീന്‍ പാന്റ്സുമാണ് മഞ്ജുവിന്റെ വേഷം. കൂളിങ് ഗ്ലാസും മാസ്കും ധരിച്ച് വാഹനത്തിന്റെ ഡ്രൈവിങ് സീറ്റില്‍ നിന്നും ഇറങ്ങി വരുകയാണ് മഞ്ജു വീഡിയോയില്‍. റേഞ്ചര്‍ റോവറിലാണ് മഞ്ജു വന്നിറങ്ങുന്നത്. 42 കാരിയായ മഞ്ജു തന്നെയാണോ ഇതെന്നാണ് വീഡിയോ കണ്ടവര്‍ അന്തംവിട്ടത്. സോഷ്യല്‍ മീഡിയ ആകമാനം ചിത്രം നിറഞ്ഞു. മഞ്ജുവിന്റെ ഡയറ്റും വ്യായമവും ജീവിത രീതിയുമൊക്കെയാണ് താരത്തിന്റെ ഫിറ്റ്നസ്സിനു പിന്നില്‍.
#ManjuWarrier #fitness #Beautytips #HealthCare #Dileep #Meenakshi
source